Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NSS Volunteers

Kottayam

വോ​ളി​ബോ​ൾ കോ​ർ​ട്ട് ന​വീ​ക​ര​ണത്തിനു തുടക്കമിട്ട് എൻഎസ്എസ് വോളന്‍റിയർമാർ

മേ​ലു​കാ​വ്: മേ​ലു​കാ​വു​മ​റ്റ​ത്തെ വോ​ളി​ബോ​ൾ കോ​ര്‍​ട്ട് പു​ന​ര്‍​നി​ര്‍​മാണത്തിനു തുടക്കമിട്ട് എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ. ഈ​രാ​റ്റു​പേ​ട്ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ഇ​രു​മാ​പ്ര​മ​റ്റം എം​ഡി സി​എം​എ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ത്തു​ന്ന സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് മേ​ലു​കാ​വു​മ​റ്റ​ത്തെ പൈ​തൃ​ക വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട് ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.

മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി ടോ​മി വെ​ട്ട​ത്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ർ സു​നി​ല്‍ സു​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ര്‍​ന്നു ന​ട​ന്ന ര​ണ്ടാം​ഘ​ട്ട ശ്ര​മ​ദാ​ന​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി സ്‌​ക​റി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റി​ന്‍ സാം, ​ജ​യിം​സ് മാ​ത്യു, വ​ക്ക​ച്ച​ന്‍ തെ​ക്കേ​ല്‍, ജോ​സു​കു​ട്ടി വി. ​വ​ട്ട​ക്കാ​വു​ങ്ക​ല്‍, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ജോ ജോ​സ് അ​ഞ്ചു​ക​ണ്ട​ത്തി​ല്‍, ഷി​ബു വ​ള്ളോം​കു​ഴി​യി​ല്‍, ഒ​ലി​വ് രാ​ജ​ന്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​ജി. സി​ന്ധു, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. ഷീ​ജ, മ​നോ​ജ് ടി. ​ബെ​ഞ്ച​മി​ന്‍, വി.​എ​സ്. സൈ​മ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഘട്ടം​ഘ​ട്ട​മാ​യി തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി വോ​ളി​ബോ​ള്‍ കോ​ര്‍ട്ട് ന​വീ​ക​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് യ​ജ്ഞം ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up